പടയൊരുക്കത്തിന് മുന്നോടിയായി കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ വിളംബര ജാഥ നടത്തി

ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് മുന്നോടിയായി കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയില്‍ വിളംബര ജാഥ നടത്തി. പരിസ്ഥിതി സന്ദേശമുയര്‍ത്തി തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ബി ഗീത കൗണ്‍സിലര്‍ അബ്ദുള്ളക്കുട്ടിക്ക് തുണിസഞ്ചി നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എസ് അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ടി.യു ജോണ്‍സന്‍, വിനോദ് തറയില്‍, ഷാറ്റോ കുരിയന്‍, എന്‍.എം ബാലകൃഷ്ണന്‍, ആന്റണി തെക്കേക്കര, ബൈജു കുറ്റിക്കാട്, രാജേശ്വരി ശിവരാമന്‍ നായര്‍, രാജലക്ഷ്മി കുറുമാത്ത്, ശ്രീജിത്ത് പട്ടത്ത്, പവിത്രന്‍ ടി.എസ്, വിനോദ് പുറ്റയില്‍, ബാസ്റ്റിന്‍ ഫ്രാന്‍സീസ്, വിജിഷ്, ഷിയാസ് പാളയംകോട് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a comment

Leave a Reply

Top