ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് ഹൈ സ്കൂളിൽ ബലൂണുകളും തോരണങ്ങളും ബാന്‍റ് മേളങ്ങളോട് കൂടിയ പ്രവേശനോത്സവം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ് ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശിവകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എൽ പി ഹെഡ്മിസ്ട്രസ് സി. ജീസ് റോസ് അവതരിപ്പിച്ചു. ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് പി ടി ജോർജ്ജ്, മാനേജർ മദർ ജെസ്മി, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി. മെറീന, മുൻ സ്കൂൾ ലീഡർ അനീന ജെയ്‌സൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അക്കാദമിക മികവിനെ അഭിനന്ദിച്ചുകൊണ്ട് എൽ പി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സുമാരെ എം പി ടി എ പ്രതിനിധികളായ മിനി കാളിയങ്കര, സിന്ധു സൂരജ് എന്നിവർ പൊന്നാട അണിയിച്ചു. വേനൽ അവധികാലത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച സുസ്മിത വി, മഹേഷ് ഓപ്പൺ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കലാപരിപാടികളും നടത്തി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. റോസ്‌ലെറ്റ് സ്വാഗതവും പുഷ്‌പം മാഞ്ഞൂരാൻ നന്ദിയും പറഞ്ഞു.

Leave a comment

Top