സമ്മർ ഫുട്‍ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ രണ്ടു മാസക്കാലമായി ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിൽ നടന്നു വന്നിരുന്ന “ഓൾഫിറ്റ്” ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോർട്സിന്റെ സമ്മർ ഫുട്‍ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനത്തിൽ സിനിമ താരവും മുൻ സംസ്ഥാന ഫുട്‍ബോൾ താരവുമായിരുന്ന ജോളി മുത്തേടൻ ആലുവ മുഖ്യാതിഥിയായിരുന്നു. മുൻ കേരള സന്തോഷ് ട്രോഫി താരവും കേരള പോലീസ് ടീം ക്യാപ്റ്റനുമായിരുന്ന മുഖ്യ പരിശീലകൻ സി പി അശോകൻ, മുൻ മുൻസിപ്പൽ കൗൺസിലർ അഡ്വ. പി ജെ തോമസ്, ഇരിങ്ങാലക്കുട മേഖല ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രസിഡന്റ ബിനോയ് വെള്ളാങ്ങല്ലൂർ, പരിശീലകരായ വിജയൻ, സ്നേഹ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കായിക മേഘലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി ആളുകൾ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനും സാമുഹിക പ്രതിബദ്ധതക്കും ഊന്നൽ നൽകി കൊണ്ട് ചിട്ടയായ പരിശീലനത്തിലൂടെ ഭാവിയിലെ മികച്ച താരങ്ങളെ കണ്ടെത്തി പ്രൊഫഷണൽ ഫുട്‍ബോൾ രംഗത്തേക്ക് ചുവടുറപ്പിക്കാനുള്ള സമഗ്ര പരിശീലന പദ്ധതിയാണ് ഓൾ ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോർട്സ് ലക്‌ഷ്യം വക്കുന്നത്.

പരിശീലകൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അരുൺ സ്വാഗതവും അക്കദമി ഡയറക്ടർ എൻ ഐ എ എസ് പരിശീലകൻ കൂടിയായ മുൻ അസിസ്റ്റന്റ് കോച്ച്, ഫിറ്റ്നസ് ട്രെയിനർ ചർച്ചിൽ ബ്രദേഴ്‌സ്‌ നന്ദിയും പറഞ്ഞു.

Leave a comment

  • 73
  •  
  •  
  •  
  •  
  •  
  •  
Top