നഗരസഭ കൗൺസിൽ ഹാളിൽ ജീവിച്ചിരിക്കുന്ന മുൻ ചെയർമാൻമാരുടെ ഫോട്ടോകൾ വേണോ എന്നതിനെ ചൊല്ലി കൗൺസിലിൽ തർക്കം

ഇരിങ്ങാലക്കുട : നഗരസഭ കൗൺസിൽ ഹാളിൽ പഴയ ചെയർമാൻമാരുടെ ഫോട്ടോകൾ സ്ഥാപിക്കുന്നതിനെ പറ്റിയുള്ള അജണ്ടയിൽ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ തന്നെ വ്യത്യസ്ത അഭിപ്രായം. മൺമറഞ്ഞ ചെയർമാൻമാരുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിൽ ഏക അഭിപ്രായമാണെങ്കിലും ജീവിച്ചിരിക്കുന്ന മുൻ ചെയർമാൻമാരുടെ ചിത്രങ്ങൾ വക്കുന്നതിനെ ചൊല്ലി ഇടതുപക്ഷത്തിൽ തന്നെ ഭിന്ന അഭിപ്രായമുണ്ടായത് ശ്രദ്ധേയമായി


ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വേണ്ടെന്ന അഭിപ്രായമാണ് സി പി എം ന് എങ്കിൽ സി പി ഐ ക്ക് ഇവരുടെ ചിത്രങ്ങൾ വേണമെന്ന നിലപാടിലുമായിരുന്നു. ബി ജെ പി അംഗങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വേണ്ടെന്ന കർശന നിലപാടുമെടുത്തു. ഇതിനിടെ മുൻ ചെയർമാൻമാരുടെ ഫോട്ടോകൾ പോത്തിന്‍റെ തലയോട് ഉപമിച്ച സന്തോഷ് ബോബന്‍റെ നിലപാട് കൗൺസിലിൽ വിമർശനം ഏൽക്കേണ്ടതായി വന്നു. ഗാന്ധിജിയുടെ ചിത്രങ്ങൾ പോലും കൗൺസിലിൽ വക്കാൻ താത്പര്യം കാണിക്കാത്ത ഭരണ സമിതിയാണ് ഇപ്പോൾ ഉള്ളതെന്ന് ഇടതുപക്ഷം വിമർശിക്കുകയും ചെയ്തു.

അജണ്ടയായി വരുന്നതിനുമുമ്പ് ഫോട്ടോകൾ വക്കാൻ കൊട്ടെഷൻ ക്ഷണിച്ച നടപടി ശരിയല്ലാത്തതിനാൽ ഇത് മാറ്റി വക്കണമെന്ന പ്രതിപക്ഷ ആവശ്യം കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള ഭരണ സമിതി ആദ്യം അവഗണിച്ചുവെങ്കിലും വോട്ടെടുപ്പ് വേണമെന്ന സന്തോഷ് ബോബന്‍റെ ആവശ്യം വന്നപ്പോൾ അതിൽ പരാജയപ്പെടുമെന്ന യാഥാർഥ്യം മനസിലാക്കി ഈ അജണ്ട മാറ്റി വെക്കുകയായിരുന്നു.ജീവിച്ചിരിക്കുന്ന ചെയർമാൻമാരുടെ ചിത്രങ്ങൾ വക്കാൻ അനുവദിക്കാത്തതിലെ വിഷമം നഗരസഭ ചെയർ പേഴ്സൺ നിമ്മ്യ ഷിജുവിന്റെ മറുപടിയിൽ പ്രകടമായിരുന്നു.

Leave a comment

Top