അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സി പി ഐയുടെ മുൻസിപ്പൽ ഓഫീസ് മാർച്ച്

ഇരിങ്ങാലക്കുട : നഗരസഭയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സി പി ഐ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി. പാർട്ടി മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.2013 മുതൽ 2017 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപകമായ ക്രമക്കേടുകളാണ് വിവരിച്ചീട്ടുള്ളത്.

ദീർഘവീക്ഷണമില്ലാതെ പദ്ധതികൾക്ക് രൂപം നൽകുക വഴി ഒന്നും പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്കനുസരിച്ച് പദ്ധതി ആനുകൂല്യങ്ങൾ അനർഹർക്ക് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നുവെന്ന് ഉദ്‌ഘാടനപ്രസംഗത്തിൽ പി.മണി പറഞ്ഞു. ടൗൺ ലോക്കൽ സെക്രട്ടറി കെ.എസ്. പ്രസാദ് അദ്ധ്യക്ഷനായി.രാജേഷ് തമ്പാൻ, എം സി രമണൻ, വി.കെ സരിത, വർദ്ധനൻ എന്നിവർ സംസാരിച്ചു. ബെന്നി വിൻസന്‍റ് സ്വാഗതവും കെ ഒ വിൻസന്റ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a comment

Top