ദ്വിദിന സംഗീത പഠന ശിബിരം സമാപിച്ചു

ഇരിങ്ങാലക്കുട : വലിയ തമ്പുരാൻ കോവിലകത്ത് നടന്ന ദ്വിദിന പഠന ശിബിരം സമാപിച്ചു.  കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന പഠന ശിബിരത്തിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികൾ പങ്കെടുത്തു.

സ്വാതി തിരുനാളിന്‍റെയും ത്രിമൂർത്തികളുടെയും അപൂർവ കൃതികൾ കൂടാതെ സാധക പരിശീലന മാർഗ്ഗങ്ങളും, മനോധർമ സംഗീതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ക്ലാസ് എടുത്തു. വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന് വേണ്ടി കൃഷ്‌ണൻ കുട്ടി മാരാർ അദ്ദേഹത്തിന് മൊമെന്‍റോ കൊടുക്കുകയും വയലിനിസ്റ്റ് ആവണീശ്വരം എസ് ആർ വിനു പൊന്നാട അണിയിക്കുകയും ചെയ്തു. തുടർന്ന് ആവണീശ്വരം എസ് ആർ വിനുവിന്‍റെ വയലിൻ കച്ചേരിയും സമാപന ദിവസം കോട്ടക്കൽ രഞ്ജിത്ത് വാരിയരുടെ സംഗീത കച്ചേരിയും നടന്നു.

Leave a comment

  • 59
  •  
  •  
  •  
  •  
  •  
  •  
Top