അനുപമ മോഹന്‍റെ നേതൃത്വത്തിൽ കൂച്ചിപ്പുഡി ശില്പശാല നടന്നു

ഇരിങ്ങാലക്കുട : പ്രശസ്ത കൂച്ചിപ്പുഡി നർത്തകിയും ഗുരു പത്മഭൂഷൺ ഡോ.വെമ്പട്ടി ചിന്നസത്യന്‍റെ ശിഷ്യയുമായ അനുപമ മോഹന്‍റെ നേതൃത്വത്തിൽ കൂച്ചിപ്പുഡി ശില്പശാല നടന്നു. ഇരിങ്ങാലക്കുട അയ്യങ്കാവ് എൻ എസ് എസ് ഹാളിൽ നടന്ന ശില്പശാല പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. നർത്തകിയും നൃത്താദ്ധ്യാപികയുമായ കല പരമേശ്വരൻ, ചുട്ടി കലാകാരൻ കലാനിലയം പരമേശ്വരൻ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 18 കൊല്ലമായി എറണാകുളത്ത് കൂച്ചിപ്പുഡി നാട്യാഭിവൃദ്ധി എന്ന കേന്ദ്രം സ്ഥാപിച്ച് കേരളത്തിലും പുറത്തും കൂച്ചിപ്പുഡി ശില്പശാലകൾ നടത്തിവരികയാണ് അനുപമ മോഹൻ. ഇരിങ്ങാലക്കുടയിൽ എല്ലാമാസവുംകൂച്ചിപ്പുഡി വർക്ക്ഷോപ്പ് നടത്തുമെന്ന് അവർ പറഞ്ഞു. ആന്ധ്ര സ്വദേശിനിയായ അനുപമ മോഹൻ പ്രശസ്ത സിനിമാ സംവിധായകനും ഇരിങ്ങാലക്കട സ്വദേശിയുമായ മോഹനന്‍റെ ഭാര്യയാണ്.

Leave a comment

Top