പ്രൊഫ കെ യു അരുണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തനങ്ങൾക്കായി 40 ,46 ,505 രൂപ അനുവദിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ പ്രൊഫ കെ യു അരുണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തനങ്ങൾക്കായി 40 ,46 ,505 രൂപ അനുവദിച്ചതായി എം എൽ എ അറിയിച്ചു. കാട്ടൂർ പഞ്ചായത്തിലെ തറയിൽ റോഡിനു 4,23,000 രൂപയും മതേതര റോഡിനു 5 ,51,000 രൂപയും ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന് വേണ്ടി ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതായി 5,35,000 രൂപയും പൂമംഗലം ഗ്രാമപഞ്ചായത്തിലെ പി എച്ച് സി ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 13,50 ,000 രൂപയും മുരിയാട് ഗ്രാമപഞ്ചായത്തിലെ പാറേക്കാട്ടുക്കര പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റിന് ലൈൻ വലിക്കുന്നതിനായി 3,87,505 രൂപയും വേളൂക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 10 -ലെ സേന റോഡ് നിർമ്മാണത്തിനായി 8,00,000 രൂപയും  എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ഈ പ്രവർത്തികൾക്കെല്ലാം തന്നെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞതായും ടെൻഡറിങ് നടപടികൾ പൂർത്തിയാക്കി പണികൾ ഉടനെ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top