കേരള പുലയർ മഹിളാ ഫെഡറേഷന്‍റെയും, യൂത്ത് മൂവ്മെന്‍റിന്‍റെയും സംയുക്ത കൺവെൻഷൻ

വെള്ളാങ്ങലൂർ : കേരള പുലയർ മഹിളാ ഫെഡറേഷന്‍റെയും, യൂത്ത് മൂവ്മെന്‍റിന്‍റെയും സംയുക്ത കൺവെൻഷൻ മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുനിത സജീവൻ ഉദ്‌ഘാടനം ചെയ്തു. വെള്ളാങ്ങലൂർ പെൻഷൻ ഭവനിൽ യൂണിയൻ പ്രസിഡണ്ട് സന്തോഷ് ഇടയിലപുര അദ്ധ്യക്ഷത വഹിച്ചു. ആതുരശുശ്രൂഷ രംഗത്തെ എക്കാലത്തേയും മാതൃകയായ നിപ്പ വൈറസ് ബാധിച്ച് അകാലത്തിൽ പൊലിഞ്ഞ് പോയ നേഴ്സ് ലിനിയുടെ വേർപ്പാടിൽ യോഗം അനുശോചനം നടത്തി. കൺവെൻഷനിൽ ഏരിയാ സെക്രട്ടറി എം സി സുനന്ദകുമാർ, പി വി.സുരേഷ്, വത്സല ശശി, പി വി.ശ്രീനിവാസൻ, ചിത്തിര എന്നിവർ സംസാരിച്ചു. മഹിളാ ഫെഡറേഷൻ കൺവീനറായി ആശാ ശ്രീനിവാസനേയും, യൂത്ത് മൂവ്മെന്‍റ് കൺവീനറായി അജീഷ് നടുവത്രയേയും തിരഞ്ഞെടുത്തു. പി എൻ സുരൻ സ്വാഗതവും, ശശി കോട്ടോളി നന്ദിയും പറഞ്ഞു.

Leave a comment

Top