സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സെമിനാർ നടത്തി

ഇരിങ്ങാലക്കുട : നൂറ്റൊന്നാംഗസഭയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ കൂടുംബ കൂട്ടായ്മയുടെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സെമിനാർ നടത്തി. സഭാ ജനറൽ കൺവീനർ എം.സനൽ കുമാറിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ട്രാഫിക് പോലീസ് സബ്ബ് ഇൻസ്പെക്ടർ വി.വി .തോമസ് വിഷയാവതരണം നടത്തി. നാഷണൽ സ്ക്കൂൾ എൻ.എസ്.എസ് . യൂണിറ്റിന്‍റെ സഹകരണത്തോടെ കാരുകുളങ്ങര നൈവേദ്യം ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ1200 മാർക്കു വാങ്ങിയ പാർവ്വതി മേനോന് സഭാ ചെയർമാൻ ഡോ.ഇ.പി ജനാർദ്ദനൻ ഉപഹാരം നൽകി. ചടങ്ങിൽ സെക്രട്ടറി പി.രവിശങ്കർ, എം.നാരായണൻകുട്ടി ,പ്രസന്ന ശശി, അർച്ചന ടീച്ചർ, സതീഷ് പള്ളിച്ചാടത്ത്, വി.ശിവൻകുട്ടി , പി.കെ.ശിവദാസ് എന്നിവർ സംസാരിച്ചു. നൈവേദ്യത്തിൽ സ്ഥാപിച്ച സി.സി.ടി.വി.യുടെ ഉദ്‌ഘാടനം പോലീസ് സബ്ബ് ഇൻസ്പെക്ടർ വി.വി. തോമസ് നിർവ്വഹിച്ചു.

Leave a comment

Top