ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ സംഭവത്തിലെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിഗ്രാം വേലത്തികുളം തൈവളപ്പിൽ വീട്ടിൽ അഭിഷേക്, കാറളം പുല്ലത്തറ തൊട്ടിപ്പുള്ളി വീട്ടിൽ നിധിൻ (22) , പുല്ലത്തറ കാരണകോട്ട് വീട്ടിൽ അർജുൻ (18 ) , പുല്ലത്തറ തുമ്പരത്തി വീട്ടിൽ ദിലീഷ് (20) എന്നിവരാണ് അറസ്റ്റിലായത് .

ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട എസ്.എച്ച്.ഓ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘം സംഘത്തിൽ എസ് ഐ മാരായ മാരായ കെ എസ് സുശാന്ത്, തോമസ് വടക്കൻ, മുഹമ്മദ് റാഫി , എ എസ് ഐ മാരായ സി കെ സുരേഷ് കുമാർ, പി സി സുനിൽ, കെ സി ബാബു, സീനിയർ സി പി ഓ മാരായ ജയകൃഷ്ണൻ, പ്രദീപ് , മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, ജോബ്,സി പി ഓമാരായ ലിജു ഇയ്യാനി, സൂരജ് ദേവ് തുടങ്ങിയവരടങ്ങിയ അന്യേഷണ സംഘമാണ് പ്രതികളെ മണി കൂറുകൾക്കുള്ളിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയത്.

കൊല്ലപ്പെട്ട ഇരിങ്ങാലക്കുട കനാല്‍ ബേയ്‌സില്‍ താമസിക്കുന്ന ചുണ്ടചാലില്‍ വീട്ടില്‍ വിജയൻറെ മകനോടുള്ള വൈരാഗ്യം തീര്‍ക്കാനെത്തിയതാണു ഗുണ്ടാസംഘം. ഇന്നലെ ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസത്തുവെച്ച് മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നിരുന്നു. ചുണ്ണാമ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനു വഴിവെച്ചത്. ഇതു സംബന്ധിച്ച് പരസ്പരം പോര്‍വിളിയും ഭീഷണിയും നടത്തി. രാത്രി 11 മണിയോടെ വിനീതിനെ അന്വേഷിച്ച് മൂന്നു ബൈക്കുകളിലായി ഒമ്പതംഗ സംഘം വീട്ടിലെത്തി. വീട്ടിലെത്തിയ സംഘത്തില്‍ വിജയന്റെ ബന്ധു കൂടിയുണ്ടായിരുന്നതിനാല്‍ വീട്ടുകാര്‍ വാതില്‍തുറന്ന് വീട്ടിനുള്ളില്‍ കയറ്റിയിരുത്തി. ഈ സമയം കൂടെയുണ്ടായിരുന്നവര്‍ വീടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിനീതിന്റെ പിതാവ് വിജയനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വടിവാള്‍ അടങ്ങിയ മാരകായുധങ്ങളുമായാണ് വെട്ടിപരിക്കല്‍പ്പിച്ചത്.

related news : മകനെ തേടിയെത്തിയ ഗുണ്ടാസംഘം പിതാവിനെ വെട്ടി കൊലപ്പെടുത്തി

Leave a comment

  • 35
  •  
  •  
  •  
  •  
  •  
  •  
Top