ഡി വൈ എഫ് ഐ അനുമോദന സദസും പഠനോപകരണ വിതരണവും നടത്തി

പൊറത്തിശ്ശേരി : ഡി.വൈ.എഫ്.ഐ കാരുകുളങ്ങര യൂണിറ്റുo സിവിൽസേറ്റഷൻ യൂണിറ്റും സംയുക്തമായി അനുമോദന സദസും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.ചടങ്ങിന്‍റെ ഔപചാരിക ഉദ്‌ഘാടനം വീവൺ നഗർ ഷട്ടിൽ കോർട്ട് പരിസരത്ത് എം എൽ എ അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ കാരുകളങ്ങര യൂണിറ്റ് പ്രസിഡന്‍റ് സാരംഗി സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുണിറ്റുകളുടെ പരിധികളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഡി.വൈ.എഫ്.ഐ യുടെ അനുമോദനവും സി പി ഐ എം കാരുകുളങ്ങര ബ്രാഞ്ച് നൽകിയ ക്യാഷ് അവാർഡ്‌ വിതരണവും എം എൽ എ അരുണൻ മാസ്റ്റർ നിർവ്വഹിച്ചു.

രണ്ടു യൂണിറ്റ് പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സി പി ഐ എം പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബി രാജു മാസ്റ്റർ നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ പൊറത്തിശ്ശേരി മേഖല സെക്രട്ടറി സി.യു അനിഷ്, പ്രസിഡൻറ് സി. ആർ.മനോജ്, ട്രഷറർ എം.എസ് സഞ്ജയ്, സി പി ഐ എം പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ വടാശ്ശേരി, എം.ബി ദിനേശ്, കൗൺസിലർ പ്രജിത സുനിൽ കുമാർ മേഖല കമ്മിറ്റി അംഗങ്ങളായ എം.പി ആകാശ്, : എം.എ അഭിജിത്ത് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. സിവിൽസ്റ്റേഷൻ യൂണിറ്റ് സെക്രട്ടറി ഹിരൺദാസ് സ്വാഗതവും, പ്രസിഡന്റ് എ.എ ആര്യ നന്ദിയും രേഖപ്പെടുത്തി

Leave a comment

Top