ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ 28 മുതൽ പ്രവർത്തനം ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ റവന്യു ഡിവിഷൻ വിഭജിച്ച് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങലൂർ താലൂക്കുകളെ കോർത്തിണക്കി ഇരിങ്ങാലക്കുട റവന്യു ഡിവിഷന്റെ ഉദ്‌ഘാടനം മെയ് 28 ന് വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ റവന്യു ഭവനനിർമ്മാണ വകുപ്പ് മന്ത്രി ഈ ചന്ദ്ര ശേഖരൻ നിർവ്വഹിക്കും. തുടർന്ന് എ കെ പി ജംഗ്‌ഷനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രക്കു ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടന സമ്മേളനം നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്ര നാഥ് അദ്ധ്യക്ഷത വഹിക്കും.

വ്യവസായ,വാണിജ്യ, കായികയുവജനകാര്യ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ മുഖ്യാതിഥിയായിരിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും. എം എൽ എ പ്രൊഫ. കെ യു അരുണൻ ഓഫീസ് ഉദ്‌ഘാടനം നിർവ്വഹിക്കും. എം പി മാരായ സി എൻ ജയദേവൻ, ഇന്നസെന്റ്, പി.കെ ബിജു, സി പി നാരായണൻ, എന്നിവർ സന്നിഹിതരായിരിക്കും.

റവന്യു ഡിവിഷൻ ഓഫീസർ, ഒരു സീനിയർ സൂപ്രണ്ട്, രണ്ട് ജൂനിയർ സൂപ്രണ്ട്, പന്ത്രണ്ട് ക്ലർക്കുമാർ , ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഡ്രൈവർ, ഒരു അറ്റൻഡർ, രണ്ട് ഓഫീസ്, അറ്റന്റുമാർ, ഒരു പാർടൈം സ്വീപ്പർ തുങ്ങി 24 തസ്തികകൾ അനുവദിച്ചീട്ടുണ്ട്. ആർ ഡി ഒ ആയി ഡോ. എം സി റെജിൽ ചാർജെടുത്തീട്ടുണ്ട്.  ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ അഡിഷണൽ ബ്ലോക്ക് ബിൽഡിങ്ങിലെഒന്നാം നിലയിൽ 7560 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഓഫീസ് റൂം ജില്ലാ കളക്ടർ ആർ ഡി ഓഫിസിനുവേണ്ടി അനുവദിച്ചീട്ടുണ്ട്.

 

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top