‘ക്രോണിക്കൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : കൊളംബിയൻ എഴുത്തുകാരനും നോബൽ ജേതാവുമായ ഗബ്രിയേൽ ഗാർസിയ മാർകേസിന്‍റെ ‘ക്രോണിക്കൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്’ എന്ന നോവലിനെ അവലംബിച്ച് ഇതേ പേരിൽ ഇറ്റാലിയൻ സംവിധായകൻ ഫ്രാൻസിസ്കോ റോസ്സി സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. കൗമാരകാലത്ത് താൻ നേരിട്ട് സാക്ഷ്യം വഹിച്ച സംഭവത്തെ ആസ്പദമാക്കി മാർകേസ് 1981 ലാണ് നോവൽ രചിച്ചത്.

27 വർഷത്തെ വിദേശ വാസത്തിന് ശേഷം മഗ്ദലെന നദിയുടെ കരയിലുള്ള ചെറിയ കൊളംബിയൻ നഗരത്തിലേക്ക് മടങ്ങിയെത്തുന്ന ഡോ. ക്രിസ്റ്റബോളിന്‍റെ ഓർമ്മകളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് മുമ്പ് തന്‍റെ അടുത്ത സുഹൃത്തായ സാന്‍റിയാഗോ നാസ്സർ ഇതേ നഗരത്തിൽ വച്ച് കൊല്ലപ്പെട്ടതിന്‍റെ കാരണങ്ങൾ അറിയാനാണ് തിരിച്ചു വരവിൽ ക്രിസ്റ്റബോൾ ശ്രമിക്കുന്നത്. സാന്‍റിയാഗോവിന്‍റെ മരണത്തിന് ആറ് മാസങ്ങൾക്ക് മുമ്പ് നഗരത്തിൽ എത്തിയ സമ്പന്നനായ ബയാർ ഡോവിലേക്കാണ് കഥ പിന്നീട് ചെയ്യുന്നത്.

വിവാഹിതനാകാൻ ഉദ്ദേശിക്കുന്ന ബിയാർഡോ സുന്ദരിയായ ആഞ്ചലോയിൽ ആകൃഷ്ടനാകുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആഞ്ചലോ വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ വിവാഹ രാത്രിയിൽ തന്‍റെ വധു കന്യകയല്ലെന്ന് സംശയം തോന്നിയ ബിയാർഡോ ആഞ്ചലോസിനെ വീട്ടിൽ കൊണ്ടു വിടുന്നു.അമ്മയും സഹോദരൻമാരും ചോദ്യം ചെയ്തപ്പോൾ, ഇവൾ വെളിപ്പെടുത്തുന്നത് സാന്‍റിയാഗോവിന്‍റെ പേരാണ്.കുടുംബത്തിന്‍റെ അഭിമാനം സംരക്ഷിക്കാൻ സഹോദരൻമാർ സാന്‍റെയാഗോവിനെ കൊല്ലാൻ തീരുമാനിക്കുന്നു..1987 ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ദൈർഘ്യം 107 മിനിറ്റാണ്.പ്രദർശനം സൗജന്യം.

Leave a comment

Top