മദ്യ ലഹരിയിലെത്തിയ യുവാവ് ആശുപത്രിയില്‍ ആക്രമണം നടത്തി

ഇരിങ്ങാലക്കുട : നഗരമധ്യത്തിലെ മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടം. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടൊണ് സംഭവം. കരുവന്നൂര്‍ സ്വദേശിയായ മണ്ണംപറമ്പിൽ വീട്ടിൽ രാഹുല്‍ (22) ആണ് അക്രമണം നടത്തിയത്. മദ്യലഹരിയില്‍ എത്തിയ ആശുപത്രിയില്‍ എത്തിയ യുവാവ് പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ ക്യാഷ് കൗണ്ടറും ഫാര്‍മസി കൗണ്ടറും അടിച്ച് തകര്‍ക്കുകയായിരുന്നു. വടിവാള്‍ പോലുള്ള മാരകായുധം ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ സമയം ചികില്‍സക്കെത്തിയ രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രിയിലെ ജീവനക്കാരും ഭയന്നു. സംഭവമറിഞ്ഞ് എത്തിയ എസ്‌ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. ആക്രമണത്തില്‍ സ്വയം പരിക്കേറ്റ യുവാവിന് അതേ ആശുപത്രിയില്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. പ്രണയനെരാശ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതിയെ റിമാന്റ് ചെയ്തു.

Leave a comment

Top