സമ്മർ ഫുട്‍ബോൾ കോച്ചിംഗ് ക്യാമ്പ് : ജേഴ്‌സി വിതരണം നടത്തി

ഇരിങ്ങാലക്കുട : ‘ഓൾഫിറ്റ്’ ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോർട്സിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2 ന് ആരംഭിച്ച രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ഫുട്‍ബോൾ കോച്ചിംഗിലേക്ക് ജേഴ്‌സി വിതരണ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിച്ചു . ചടങ്ങിൽ വാർഡ് കൗൺസിലർ സോണിയ ഗിരി, ചാൾസ് സജീവ് എന്നിവർ ആശസകൾ അർപ്പിച്ചു. കൗൺസിലർ വി ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.

എൻ ഐ എസ് പരിശീലകൻ എൻ കെ സുബ്രഹ്മണ്യൻ മുൻ കേരളസന്തോഷ് ട്രോഫി താരവും കേരള പോലീസ് ഫുട്ബോൾ തീം ക്യാപ്റ്റനുമായിരുന്ന സി.പി അശോകൻ, സെപ്റ്റ് പരിശീലകൻ വിജയൻ, വനിതാ പരിശീലക സ്നേഹ ബാലൻ, എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.

Leave a comment

Top