റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. കാട്ടുങ്ങച്ചിറ മദ്രസ ഹാളിൽ നടന്ന ചടങ്ങ് എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അബ്‌ദുൾ കരീം മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി എ നാസ്സർ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എ അബ്‌ദുൾ ബഷീർ , ഇരിങ്ങാലക്കുട ജമാ അത്ത് പ്രസിഡന്റ് കെ എ സെറാജുദീൻ, സെക്രട്ടറി പി കെ അലിസാബ്രി, എം എസ് എസ് മുകുന്ദപുരം താലൂക്ക് സെക്രട്ടറി വി കെ റാഫി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി പി എ നസിർ സ്വാഗതവും വൈസ് പ്രസിഡന്റ് എ എ ഷെയ്ഖ് ദാവൂദ് നന്ദിയും പറഞ്ഞു. റംസാൻ റിലീഫ് കിറ്റ് വിതരണത്തിന് എം എസ് അബ്‌ദുൾ ഗഫൂർ, കെ എൻ അബ്‌ദുൾ ബഷീർ, എൻ എ ഗുലാം മുഹമ്മദ്, പി എ ഷഫീക്ക്, കെ എ അസറുദീൻ, പി എൻ ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top