കൂടല്‍മാണിക്യം ദേവസ്വത്തിന് തൃപ്പടിദാനമായി കിട്ടിയ വടക്കേക്കര തറവാട് സ്ഥലത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന് തൃപ്പടിദാനമായി കിട്ടിയ വടക്കേക്കര തറവാട് സ്ഥലത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. തച്ചുടകൈമളിന്റെ ഭരണസമയത്ത് ടൗണ്‍ എന്‍.എസ്.എസ്. കരയോഗം നടത്തിയിരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടത്തിന്റെ ഓടിട്ട മേല്‍ക്കൂരയാണ് നിലംപൊത്തിയത്. കെട്ടിടത്തിന്റെ ഒരുഭാഗത്തെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നുതാഴേക്ക് പതിച്ചനിലയിലാണ്. ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നതിയിലായിരുന്ന വടക്കേക്കര തറവാട്ടുകാരാണ് കോടികള്‍ വിലമതിക്കുന്ന 60 സെന്റ് സ്ഥലവും കെട്ടിടവും ദേവസ്വത്തിന് തൃപ്പടിദാനമായി നല്‍കിയത്.

പിന്നിട് സ്‌കൂളായും അതിന് ശേഷം ദേവസ്വം ഈ കെട്ടിടം കല്ല്യാണമണ്ഡപമാക്കി മാറ്റി ദേവസ്വം നല്ല വരുമാനമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നിട് വന്ന ഭരണസമിതികള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാഞ്ഞതിനാല്‍ കെട്ടിടവും സ്ഥലവും കാടുകയറി നശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലം വ്യത്തിയാക്കി കെട്ടിടത്തിന്റെ നശിച്ചുപോയ മേല്‍കൂരമാറ്റി പരമ്പരാഗത രീതിയില്‍ ട്രസ് വര്‍ക്ക് ചെയ്ത് ചെറിയ ഓഡിറ്റോറിയമാക്കി മാറ്റുമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞിരുന്നു. സ്ഥലം ജെ.സി.ബി. ഉപയോഗിച്ച് വ്യത്തിയാക്കിയെങ്കിലും കെട്ടിടത്തിന്റെ കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര കഴിഞ്ഞദിവസം നിലംപൊത്തിയത്.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top