മറാത്തി ചിത്രമായ ‘കോർട്ട് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച ചിത്രത്തിനുള്ള 2015ലെ ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രമായ ‘കോർട്ട് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 10 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. മനുഷ്യാവകാശ പ്രവർത്തകനും കവിയും ഗായകനുമായ നാരായൺ കാംബ്ലേ എന്ന വ്യദ്ധൻ ആത്മഹത്യ പ്രേരണാ കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്നതാണ് പ്രമേയം. അഴുക്കുചാലുകൾ വ്യത്തിയാക്കുന്ന ഒരു ചേരിനിവാസി ,വ്യദ്ധ ഗായകന്റെ ഗാനത്താൽ പ്രേരിതനായി ഭൂഗർഭ അഴുക്കുചാലിൽ ഇറങ്ങി മരിച്ചു എന്ന ആരോപണം ഉയർത്തിയാണ് വിചാരണ നടക്കുന്നത്.നിയമ സംവിധാനത്തിന്റെ രീതികളെ തന്നെ വിചാരണ ചെയ്യുന്ന ചിത്രം പതിനേഴോളം ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9447814777

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top