ട്രെയിൻ ഡ്രൈവറുടെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ‘ട്രെയിൻ ഡ്രൈവേഴ്സ് ഡയറി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : ഔദ്യോഗിക ജീവിതത്തിനിടയിൽ റെയിൽ ട്രാക്കിൽ മുപ്പതോളം പേരുടെ മരണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഇല്ലിജ എന്ന ട്രെയിൻ ഡ്രൈവറുടെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന സെർബിയൻ ചിത്രമായ ‘ട്രെയിൻ ഡ്രൈവേഴ്സ് ഡയറി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 18 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് റോഡിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. 2016ൽ പുറത്തിറങ്ങിയ ചിത്രം പ്രാഗ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് അവാർഡുകൾ നേടി. സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഇല്ലിജ റെയിൽപ്പാളത്തിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിയ പത്ത് വയസ്സുകാരനായ സിമയെ രക്ഷിക്കുന്നു. അനാഥനായ സിമയെ ഇയാൾ ദത്തെടുക്കുന്നു. പ്രായ പൂർത്തിയായപ്പോൾ സിമയും ട്രെയിൻ ഡ്രൈവറുടെ ജോലിയിലേക്ക് തിരിയുന്നതോടെ ഇല്ലിജ ധർമ്മസങ്കടത്തിലാകുന്നു. അറുപത് അന്തർദേശീയ അവാർഡുകൾ നേടിയ മിലോസ് റാഡോവിക് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സമയം 89 മിനിറ്റാണ്. പ്രവേശനം സൗജന്യം.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top