ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ഗ്യാസ് ക്രിമിറ്റോറിയം രണ്ട് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും

ഇരിങ്ങാലക്കുട : എസ് എൻ ബി എസ് സമാജം ഒരു കോടി രൂപ ചിലവിൽ പണി പൂർത്തികരിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം ജൂലൈ മാസത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് സമാജ ഭാരവാഹികൾ പറഞ്ഞു. നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിനോട് ചേർന്ന് 1985 മുതൽ നഗരസഭ അനുവദിച്ച കൊടുത്ത 50 സെന്‍റ് സ്ഥലത്ത് പ്രവർത്തിച്ചു വരികയായിരുന്ന എസ് എൻ ബി എസ് സമാജം ശ്‌മശാനത്തിലാണ് ഗ്യാസ് ക്രിമിറ്റോറിയം ഇപ്പോൾ പണി പൂർത്തികരിച്ചിരിക്കുന്നത്. രണ്ട് ചേംബറുകൾ ഒരേ സമയം പ്രവർത്തിക്കാവുന്ന തരത്തിലാണ് ക്രിമിറ്റോറിയം സജ്ജീകരിച്ചിരിക്കുന്നത്. ഒരു ചേംബർ ഇപ്പോൾ സ്ഥാപിച്ചീട്ടുണ്ട്. ഗ്യാസ് ക്രിമിറ്റോറിയം നിർമ്മാണത്തിൽ കേരളത്തിലെ തന്നെ ഏറ്റവും പ്രഗൽഭരായ കാറളത്തെ ഗ്രീൻ ബയോ ടെക് ആണ് ഇവിടെ ചേമ്പറുകൾ സ്ഥാപിച്ചിരിക്കുന്നത്.


അന്തരീക്ഷ മലിനീകരണം തീർത്തും ഒഴിവാക്കിയാണ് നിർമ്മാണ രീതി. ഇതിനായി നൂറടിയുടെ എക്സ്ഹോസ്റ്റ് പൈപ്പുകൾ സ്ഥപിച്ചീട്ടുണ്ട്. ക്രിമിറ്റോറിയത്തിനായ് നഗരസഭ പ്രതികൂല നിലപാടുകൾ എടുത്തിരുന്നുവെങ്കിലും പിന്നീട് അനുകൂല നിലപാടുകൾ സ്വീകരിച്ചുവെന്ന് എസ് എൻ ഡി പി മുകുന്ദപുരം യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാകുളം പറഞ്ഞു. പക്ഷെ 15 വർഷക്കാലം എം എൽ എ യായിരുന്ന തോമസ് ഉണ്ണിയാടൻ ശ്മാശാന നിർമ്മാണത്തിനായി ഒന്നും തന്നെ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ എം എൽ എ യിൽ നിന്നും ഇക്കാര്യത്തിനായി സഹായങ്ങൾ ലഭിച്ചീട്ടില്ലെന്ന് എസ് എൻ ബി സമാജം പ്രസിഡന്റ് വിശ്വഭരൻ മുക്കുളം, സെക്രട്ടറി രാമാനന്ദൻ ചെറാക്കുളം എന്നിവർ പറഞ്ഞു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top