ലഹരിക്കും മയക്കുമരുന്നിനും എതിരെ പോരാട്ടം ശക്തമാക്കും – ഡി.വൈ.എഫ്.ഐ മുരിയാട് മേഖലാ സമ്മേളനം

മുരിയാട് : ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാട്ടം ശക്തമാക്കാൻ ഡി.വൈ.എഫ്.ഐ മുരിയാട് മേഖലാ സമ്മേളനം തീരുമാനിച്ചു. മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും അടിമകളാക്കി യുവത്വത്തെ മാറ്റാനുള്ള സാമ്രാജ്യത്വ നീക്കം ലോകത്തിന്റെ സമത്വസുന്ദരമായ ഭാവിയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നും ഇതിനെതിരെ മുഴുവൻ ജനാധിപത്യ സമൂഹവും രംഗത്തിറങ്ങണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുരിയാട് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. മുരിയാട് അണ്ടികമ്പനി പ്രദേശത്ത് നടന്ന പൊതുസമ്മേളനം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റോസൽ രാജ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി. പരീക്ഷയിലെ ഉന്നത വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ ഉപഹാരം നൽകി.ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.എൽ.ശ്രീലാൽ, ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, ബ്ലോക്ക് വൈ. പ്രസിഡണ്ട് എ.വി.പ്രസാദ്, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ ഐ.വി. സജിത്ത്, പി.കെ.മനുമോഹൻ, ബ്ലോക്ക് കമ്മിറ്റി അംഗം മായ മഹേഷ്, എസ്.എഫ്.ഐ ഏരിയ പ്രസിഡണ്ട് വിഷ്ണു പ്രഭാകരൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: കെ.കെ.രാമദാസ്, സെക്രട്ടറി: ശരത്ത് ചന്ദ്രൻ
ട്രഷറർ: ടി.വി.വൽസൻ, വൈ. പ്രസിഡണ്ട്: പി.എസ്.സൂര്യ, ടി.ആർ.അനൂപ്, ജോ: സെക്രട്ടറി: വി.ആർ.രാഹുൽ, തോംസൺ ആന്റോ, എക്സി.അംഗം: ടി.ബി. കൃഷ്ണദാസ്, .എസ്.സനീഷ്.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top