കത്തോലിക്ക കോൺഗ്രസ് ശതാബ്ദി : എം പി കൊച്ചുദേവസ്സിയുടെ ഛായാചിത്ര പ്രയാണം ഫ്ളാഗ്ഓഫ് ചെയ്തു.

ഇരിങ്ങാലക്കുട : സീറോ മലബാർ സഭയുടെ ഔദ്യോഗിക ആത്മായ പ്രസ്ഥാനമായ കത്തോലിക്ക കോൺഗ്രസ്സിന്‍റെ മെയ് 11 മുതൽ 14 വരെ തൃശൂർ ശക്തൻ തമ്പുരാൻ നഗറിൽനടക്കുന്ന ശതാബ്‌ദി സമാപനസമ്മേളനത്തിൽ സ്ഥാപിക്കാനുള്ള എം പി കൊച്ചുദേവസ്സിയുടെ ഛായാചിത്രം പ്രയാണം ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയാങ്കണത്തിൽ നിന്നും മാർ പോളി കണ്ണൂക്കാടൻ ഫ്ലാഗ് ഓഫ് ചെയ്തു. പതിമൂന്ന് വർഷക്കാലം ഇരിങ്ങാലക്കുട നഗരസഭ ചെയർമാനും 30 വർഷകാലത്തോളം കൗൺസിലറുമായി പ്രവർത്തിച്ച ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു എം പി കൊച്ചുദേവസ്സി. ഇരിങ്ങാലക്കുട രൂപതയിൽ നിന്നും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ അമ്മയുടെയും പ്രാരംഭ കാലഘട്ടങ്ങളിൽ രൂപത കെട്ടിപ്പെടുക്കുന്നതിനായ് മാർ ജെയിംസ് പഴയാറ്റിലിനോടൊപ്പം അക്ഷീണം പ്രയത്നിച്ച വ്യക്തി കൂടിയായിരുന്നു എം പി കൊച്ചുദേവസ്സി.

Leave a comment

Top