പൊതുവിദ്യാലയം സംരക്ഷിക്കാൻ കൽപ്പറമ്പ് കൂട്ടായ്മ

അരിപ്പാലം : പൂമംഗലത്തിന്‍റെ സാമൂഹ്യ സാംസ്‌കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വടക്കുംകര ഗവൺമെന്‍റ് യു പി സ്ക്കൂൾ 110 വർഷം പിന്നിടുന്ന സന്ദർഭത്തിൽ വിദ്യാലയത്തിന്‍റെ സംരക്ഷണത്തിനും വികസനത്തിനുമായ്പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് മെയ് 13 ഞായറാഴ്‌ച “ഉർവ്വരം 2018” എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. ഇതിന്‍റെ ഭാഗമായി മെയ് 13 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ 4:30 വരെ പ്രമുഖ ചിത്രകാരൻ നന്ദകുമാർ പായമ്മലിന്‍റെ നേതൃത്വത്തിൽ പൂർവ്വവിദ്യാർത്ഥികളുടെ വിദ്യാലയ സ്മരണകൾ ചിത്രങ്ങളിലൂടെ ആവിഷ്ക്കരിക്കുന്നു.

വൈകീട്ട് 5 മണിക്ക് “ഉർവ്വരം 2018 ” ഇന്നസെന്‍റ് എം.പി ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വർഷ രാജേഷ് അദ്ധ്യക്ഷത വഹിക്കുന്നു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ.യു അരുണൻ മുഖ്യാതിഥിയും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ.സി പ്രേമരാജൻ, അംബിക ചാത്തു, ജോസ് മൂഞ്ഞേലി എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കുന്നു. ചടങ്ങിൽ സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരെയും പ്രമുഖരും മുതിർന്നവരുമായ പൂർവ്വവിദ്യാർത്ഥികളെയും ആദരിക്കുന്നു. തുടർന്ന് തൃശൂർ ജനനയന അവതരിപ്പിക്കുന്ന “ഫോക് ഈവ് 2018 ” ഉണ്ടാകുമെന്ന് സംഘടകസമിതി ചെയർമാൻ ഇ ആർ വിനോദ് പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top