കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വ്യാപാരിയായ പുള്ളിക്കൽവീട്ടിൽ തോമസിനെ നടയിലുള്ള സ്വവസതിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് സഹിതം എക്‌സൈസ് ഇൻസ്‌പെക്ടർ എം ഒ വിനോദും സംഘവും പിടികൂടി. ആഴ്ചകൾക്കു മുൻപ് പിടികൂടിയ മറ്റൊരു വ്യാപരിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഇരിങ്ങാലക്കുട മേഖലയിൽ പല കഞ്ചാവ് വിതരണക്കാരും ഉപഭോക്താക്കളും എക്‌സൈസിന്‍റെ നിരീക്ഷണത്തിലാണ്. സംഘത്തിൽ എക്‌സൈസ് ഓഫീസർമാരായ ടി എ ഷഫീക്ക്, അനു കുമാർ, ബോസ്, പിങ്കി മോഹൻദാസ്, പി എ ഗോവിന്ദൻ ,കെ എ ബാബു എന്നിവർ ഉണ്ടായിരുന്നു.

Leave a comment

Top