ക്യാൻസർ രോഗനിർണയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്‍റെയും കാൻകെയർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ  ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പ്രസിഡന്‍റ് ലയൺ ജോർജ്ജ് ചീരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറിമാരായ തോമസ് കാളിയങ്കര, ബാലൻ, ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലംകണ്ണി, എൻ എസ് എസ് കരയോഗം പ്രസിഡന്റ് പി ഉണ്ണികൃഷ്‌ണൻ, സന്ധ്യാമോഹൻ എന്നിവർ സംസാരിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top