വാര്‍ദ്ധക്യത്തിന്‍റെ അവശതയിലും പള്ളിവേട്ടക്ക് തുടർച്ചയായി 35-ാം വർഷവും അമ്പെയ്യാൻ മുളയത്ത് നാരായണന്‍കുട്ടി നായർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആൽത്തറയിൽ നടക്കുന്ന പള്ളിവേട്ട ചടങ്ങിനായി അനുഷ്ടാന നിഷ്ഠകള്‍ തെറ്റിക്കാതെ മുളയത്ത് നാരായണന്‍കുട്ടിനായർ തുടർച്ചയായി 35-ാം വർഷവും പന്നിയെ അമ്പെയാനായി എത്തുന്നത്. അമ്പെയ്തതിനു ശേഷം പന്നിയെ തലയില്‍ ഏറ്റി കൊണ്ടു പോകുന്നത് കൊറ്റയില്‍ രാമചന്ദ്രനാണ് . പള്ളിവേട്ട ആല്‍തറക്കല്‍ പന്നിയുടെ കോലം ഉണ്ടാക്കി വച്ച് അതിലേക്ക് സംഗമേശ്വരന്റെ പ്രതിപുരുഷനായി അമ്പെയുന്ന ചടങ്ങാണ് പള്ളിവേട്ട. ദേവന്‍ തന്റെ അനുചരന്മാരെയും കൊണ്ട് ഹിംസ്രജന്തുക്കളെ നാമാവശേഷമാക്കാന്‍ പുറപ്പെടുകയും തിന്മയെ ഉന്മൂലനം ചെയ്ത് നന്മയെ സ്ഥാപിക്കുകയെതാണ് പള്ളിവേട്ടയുടെ ലക്ഷ്യം. പള്ളിവേട്ട കഴിഞ്ഞ് ഗംഭീര പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ദേവന്‍ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുത്.

ആദ്യ കാലത്ത് അമ്പെയ്തു വീഴ്ത്തുന്ന പന്നിയുടെ രൂപം വെറുതെ ഉണ്ടാക്കറേയുള്ളു , പക്ഷെ നാരായണന്‍കുട്ടി നായർ സ്ഥാനം എറ്റേറ്റുടത്തിത് ശേഷം അദ്ദേഹം കലാപരമായി സ്വയം നിർമ്മിച്ചെടുത്ത പന്നിയുടെ രൂപമാണ് എല്ലാവർഷവും ഉണ്ടാക്കുന്നത്. പോട്ടയിലുള്ള കൂടല്‍മാണിക്യം ദേവസ്വം പാട്ടപ്രവര്‍ത്തിയുമായുള്ള പൂര്‍വ്വീക ബന്ധമാണ് മുളയത്ത് തറവാട്ടുകാര്‍ക്ക് ഭഗവാനുവേണ്ടി പള്ളിവേട്ട നടത്താന്‍ അവകാശം ലഭിക്കാന്‍ കാരണം. ഒരാഴ്ച വ്രതംനോറ്റ് പാരമ്പര്യമായി പകര്‍ന്നുകിട്ടിയ രഹസ്യകൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ പന്നിയെയാണ് നായര്‍ അമ്പെയ്ത് വീഴ്ത്തുന്നത്ചാലക്കുടി പോട്ട സ്വദേശിയായ മുളയത്ത് നായര്‍ കുടുംബം കഴിഞ്ഞ അൻപതിലധികം വര്‍ഷമായി മുരിയാടാണ് താമസം. നാരായണന്‍കുട്ടി നായര്‍ക്ക് മുമ്പ് അമ്മാവൻ മാണിക്യന്‍ നായരായിരുന്നു കൂടല്‍മാണിക്യ ക്ഷേത്രത്തിലെ പള്ളിവേട്ടക്ക് പന്നിയെ അമ്പെയ്തിരുന്നത്. വാര്‍ദ്ധക്യത്തിന്‍റെ അവശതയിലും വ്രതശുദ്ധിയുടെ പൂര്‍ത്തീകരണവുമായാണ് മുളയത്ത് നാരായണന്‍കുട്ടി നായരും കൊറ്റായില്‍ രാമചന്ദ്രനും പള്ളിവേട്ട ചടങ്ങിനെത്തുനത്. ആല്‍ത്തറക്കല്‍ മുളയത്ത് നാരായണന്‍കുട്ടി നായര്‍ അമ്പെയ്ത പന്നിയെ കൊറ്റയില്‍ രാമചന്ദ്രന്‍ നായരാണ് തലയില്‍ ചുമക്കുന്നത്. കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് കൊറ്റയില്‍ രാമചന്ദ്രന്റെ താമസം. കൊടിയേറ്റം മുതല്‍ ആറാട്ട് വരെയുള്ള താന്ത്രിക ചടങ്ങുകള്‍ക്കുള്ള വസ്തുകള്‍ നല്‍കുവാനുള്ള അവകാശം കൊറ്റയില്‍ രാമചന്ദ്രനാണ്. കുട്ടൻകുളത്തിനു സമീപത്തുള്ള പറമ്പില്‍ പന്നിയെ ഇരുവരും ചേർന്ന് കുഴിച്ചിടും. ഇതോടെ പഞ്ചാരിമേളം അവസാനിച്ച് പാണ്ടി മേളത്തോടെ ഭഗവാന്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top