ക്രീയേറ്റീവ് സ്പാർക്ക്സ് ചിത്രപ്രദർശനം ഇരിങ്ങാലക്കുടയിൽ മെയ് 6 മുതൽ 8 വരെ

ഇരിങ്ങാലക്കുട : ‘വീണ്ടെടുപ്പ്’ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ ക്രീയേറ്റീവ് സ്പാർക്ക് ചിത്രപ്രദർശനം മെയ് 6 മുതൽ 8 വരെ ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ ഇൻസ്റ്റിട്യൂട്ടിൽ സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരന്മാരായ അശോക് കുമാർ ഗോപാലൻ, ലതാദേവി , രവീന്ദ്രൻ വലപ്പാട്, എസ് കെ നളിൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.

മെയ് 6 രാവിലെ 10 ന്പ്രശസ്ത ചിത്രകാരനായ ടി. കലാധരൻ ഉദ്‌ഘാടനം നിർവ്വഹിക്കും. വീണ്ടെടുപ്പ് ചെയർമാൻ ബാലചന്ദ്രൻ വടക്കേടത്ത്, അദ്ധ്യക്ഷത വഹിക്കും. അശോകൻ ചരുവിൽ, അഡ്വ. എം എസ് അനിൽകുമാർ, പി.കെ ഭരതൻ, ജോയ് പോൾ കാഞ്ഞിരത്തിങ്കൽ എന്നിവർ പങ്കെടുക്കുന്നു.

മൂന്ന് ദിവസങ്ങളിൽ ചിത്രകാരന്മാരുമായുള്ള അഭിമുഖങ്ങൾ നടക്കും. ആ ദിവസം രണ്ടു മണിക്ക് സമകാല ചിത്രകലയെകുറിച്ച് വി സുരേന്ദ്രൻ സംസാരിക്കും. കെ.ഹരി അദ്ധ്യക്ഷത വഹിക്കും. 7 ന് വൈകീട്ട് 2 മണിക്ക് സാഹിത്യവും കലയും എന്ന സംവാദത്തിൽ കെ രാഘുനാഥൻ, എൻ രാജൻ, എം കെ ശ്രീകുമാർ, കെ.ദിനകരൻ എന്നിവർ പങ്കെടുക്കുന്നു. 8 ന് വൈകീട്ട് 3 മണിക്ക് സമാപനസമ്മേളനം, ചിത്രകലാനിരൂപകൻ കെ. വിജയകുമാർ മേനോൻ ഉദ്‌ഘാടനം ചെയ്യും. കവിത ബാലകൃഷ്‌ണൻ മുഖ്യാതിഥിയായിരിക്കും. ടി എൻ സലീൽ രവീന്ദ്രൻ വലപ്പാട് എന്നിവർ സംസാരിക്കും.

Leave a comment

Top