ബി വിഎം ട്രോഫി : റെഡ് ആർമി ജേതാക്കൾ

കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ നടന്നു വരുന്ന ബി.വിഎം ട്രോഫി അഖില കേരള ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്‍റിന്‍റെ ഫെനലിൽ റെഡ് ആർമി ഇലവൻ 4-1 നു എഫ്.സി കേരളയെ തോല്പിച്ചു ജേതാക്കളായി. വാശിയേറിയ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. ബി.വി.എം ട്രോഫി ഇന്‍റർ സ്കൂൾ ചലഞ്ചർ ട്രോഫി ടൂർണ്ണമെന്‍റിൽ നാഷണൽ സ്കൂൾ ഇരിങ്ങാലക്കുട ‘ഏകപക്ഷിയമായ ഒരു ഗോളിനു സെന്‍റ് ആന്‍റണീസ് മാളയെ കീഴടക്കി ജേതാക്കളായി.

കെ ഡി ജോയ്സ മാസ്റ്റർ അദ്ധ്യക്ഷനായ സമാപന സമ്മേളനത്തിൽ ടൂർണെമെന്‍റ് കൺവീനർ ബെർട്ട് കരിയാറ്റിൽ, റോയ് കോപ്പുളി, സജീഷ്കാര്യങ്ങാട്ടിൽ , ഷാജു തുളവത്ത്, ബേബി കരിയാട്ടിൽ , ഷാജൻ ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ജെന്നിൻ കണ്ണംകുന്നിയെ ആദരിച്ചു .കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എൻ കെ ജോസഫ് സമ്മാനദാനം നിർവഹിച്ചു. സുജിത്ത് ബാബു സ്വാഗതവും ബൈജു ബേബി നന്ദിയും പറഞ്ഞു

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top