വേളൂക്കര പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

വേളൂക്കര : പഞ്ചായത്തിലെ മൂന്നാംവാർഡിലെ അംബേദ്ക്കർ കോളനിവാസികൾ കുടിവെള്ളത്തിനായ് പഞ്ചായത്താപ്പീസിലേക്ക് മാർച്ച് നടത്തി. സമരം വാർഡ് മെമ്പർ ടി.ആർ.സുനിൽ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന അനുശ്വാസിക്കുന്ന പ്രാഥമിക അവകാശങ്ങളിലൊന്നായ മനുഷ്യന്‍റെ കുടിവെളളം കിട്ടാക്കനിയായ് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സമരത്തിൽ പങ്കെടുക്കുന്നതെന്നും പഞ്ചായത്ത് ഭരണസമിതിയിൽ ഈ വിഷയം പലവട്ടം അവതരിപ്പിച്ചിട്ടും ഫലം കണ്ടില്ല. ബജറ്റ് ചർച്ചയിലും ഈ വിഷയം ഉന്നയിച്ചിട്ടും ഭരണസമിതി നിഷ്ക്കരുണം തള്ളികളയുകയും മുഖം തിരിച്ച് നിൽക്കുകയായിരുന്നുവെന്നും വാർഡ് മെമ്പർ സുനിൽകുമാർ ചൂണ്ടിക്കാട്ടി. 1970 ലാണ് നടവരമ്പ് സെറ്റിൽമെന്റ് കോളനി (അംബേദ്ക്കർ ഗ്രാമം.) രൂപീകരിക്കുന്നത്. ആ കാലത്തോളം തന്നെ പഴക്കമുണ്ട് ഇവിടുത്തേ കുടിവെള്ള വിഷയത്തിന്. അന്ന് 118 കുടുംബങ്ങളാണ് കോളനിയിലുണ്ടായിരുന്നത്. ഇന്നത് 140 കുടുംബങ്ങളായി മാറി. തൊട്ട് കിടക്കുന്ന ലക്ഷംവീട് കോളനി 32 വീട്. ചുറ്റംപാട് കിടക്കുന്ന നൂറോളം കുടുംബങ്ങൾ വേറെ. അങ്ങിനെ മുന്നോറോളം കുടുംബങ്ങൾ നിലവിൽ ആശ്രയിക്കുന്നത് മൂന്നാല് കുടുംബങ്ങളിലെ കിണറുകളെയും,300 രൂപയ്ക്ക് 500 ലിറ്റർ വെള്ളമെത്തിക്കുന്ന പെട്ടി വണ്ടികളെയുമാണ്.

80 കളിലാണ് കേരള ജലസേചന വകുപ്പിന്‍റെ കീഴിൽ കരുവന്നൂർ പുഴയിൽ നിന്ന് കുടിവെള്ളമെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. എന്നാൽ പദ്ധതിയേ പരിമിതിപ്പെടുത്തുന്നതിന്‍റെ ഭാഗമായ് പാതിരാത്രിയിലാണ് നാലഞ്ച് കുടം വെള്ളം കിട്ടാറുള്ളത്. നിരവധി പ്രക്ഷോഭങ്ങളെ തുടർന്നാണ് വേളൂക്കര ഗ്രാമപഞ്ചായത്ത് ഭൂഗർഭ ജലത്തേ ആശ്രയിക്കുന്ന പുതിയ പദ്ധതി 97 -98 വർഷം നടപ്പാക്കുന്നത്. ഏറെ കഴിയുന്നതിന് മുൻപേ തന്നെ ആ പദ്ധതി വെള്ളം ലഭിക്കാത്തതിനാൽ നിർത്തിവെച്ചു. ഇതെ കാലയളവിൽ ഗ്രാമസഭകളിൽ നിരവധി വട്ടം ചർച്ച ചെയ്തു.

ജനകീയാസൂത്രണ പരിപാടിയിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞത് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി കൊണ്ട് വന്ന് പ്രശ്നത്തിന് ശ്വാശത പരിഹാരം കാണുമെന്നാണ് . എന്നാൽ ആ വാക്ക് നടപ്പിലായില്ല. പിന്നീട് വന്ന കല്ലംകുഴി പദ്ധതി വർഷകാലമായാലും വേനൽകാലമായാലും ചളിവെള്ളം മാത്രം ലഭിക്കുന്ന പദ്ധതിയായ് തീർന്നു. ലക്ഷകണക്കിന് രൂപയുടെ തിരുമറി മാത്രമായ് പദ്ധതി മാറി. ഇതിനിടയിൽ മൂന്ന് ലെയർ പൈപ്പ് മണ്ണിനടിയിലാക്കി. ലക്ഷകണക്കിന് രൂപയാണ് ഇതുവഴി പാഴായി തീർന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രദേശവാസികൾ നടത്തിയ നിവേദനങ്ങളുടെയും, ജനാധിപത്യ രീതിയിലുള്ള സമരങ്ങളിലൂടെയും മൂന്ന് പദ്ധതികൾ നടപ്പാക്കി. ലക്ഷങ്ങൾ ചിലവഴിച്ച പദ്ധതികൾ വെറും പാഴ്‌വേലയായി മാറുകയും ലക്ഷങ്ങൾ വെട്ടി വിഴുങ്ങലിന്‍റെ വേദിയായി പരിണമിക്കുകയായിരുന്നു. ഇപ്പോഴിതാ വരൾച്ച 2016-2017 എന്ന നാമത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിരവധി വലിയ കുടിവെള്ള സംഭരണികളാണ് സ്ഥാപിച്ചിട്ടുള്ളത്. നാളിതുവരെയും ഒരു തുള്ളി വെള്ളം പോലും കാണാതെ ജലസംഭരണി ടാങ്കുകൾ വരണ്ട് ഉണങ്ങി നിൽക്കുകയാണ്

ഇത്രമാത്രം ജനവിരുദ്ധതയും, കെടുകാര്യസ്ഥതയും, അഹന്തയും നിറഞ്ഞ ഒരു പഞ്ചായത്ത് ഭരണസമിതിക്കെതിരെയാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരത്തിനിറങ്ങിയിരിക്കുന്നത്. രക്ഷാധികാരി പി കെ ജയൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പി.എൻ സുരൻ, വാർഡ് മെമ്പർ ഉചിതസുരേഷ്, എം സി സുനന്ദകുമാർ, സുനിൽ മാരാത്ത്, മാനിജസജിത്ത്, പി എ ഷിബു. ശ്രീദേവി ശശി എന്നിവർ സംസാരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top