വിളനാശത്തിനു അടിയന്തിര സഹായം വേണം : കര്‍ഷക സംഘം

ആളൂര്‍ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും മഴയും മൂലം ആളൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ്‌ പുതുചിറ കാവുങ്ങജോസ്, മണക്കാട്ട്‌ പി.ടി സദാനന്ദന്‍ എന്നിവര്‍ക്കും ആറാം വാര്‍ഡില്‍ തത്തംപ്പിള്ളി ടി .ആര്‍.വേലായുധനും വ്യാപക നേന്ത്ര വാഴ കൃഷി നാശം ഉണ്ടായി. ആയിരത്തില്‍ പരം നേന്ത്രവാഴ ഒടിഞ്ഞുവീണ സ്ഥലങ്ങള്‍ ആളൂര്‍ നോര്‍ത്ത് മേഖല കര്‍ഷക സംഘം പ്രസിഡണ്ട് എ.ആര്‍.ഡേവിസ്, സെക്രട്ടറി പി,.ഡി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തത്തില്‍ പെട്ട കാര്‍ഷിക വിളനാശത്തിനു അടിയന്തിര സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top