വിജ്ഞാനവും വിനോദവുമായി കൂടൽമാണിക്യം ഉത്സവ എക്സിബിഷൻ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ തിരുവുത്സവുമായി ബന്ധപ്പെട്ട് കൊട്ടിലാക്കൽ പറമ്പിൽ ഒരുക്കിയ എക്സിബിഷൻ ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ ജഡ്ജി ഗോപകുമാർ ജി ഉദ്ഘാടനം ചെയ്തു. വിജ്ഞാനവും വിനോദവുമായി വിവിധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം നിരവധി സ്റ്റാളുകൾ ഇവിടെ ഒരുങ്ങിവരുന്നു. പ്രവേശനം സൗജന്യമാണ്.

എക്സൈസ്, പോലീസ്, വനം വകുപ്പ്, ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ, കയർ ബോർഡ്, തുടങ്ങി അൻപതിലധികം സ്റ്റാളുകൾ ഇവിടെയുണ്ടാകും. എത്തുന്നു പുറമെ അമുസ്റ്റ്മെന്റ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ മുതൽ വിളക്കെഴുന്നെള്ളിപ്പ് അവസാനിക്കുന്ന വരെ കൂടൽമാണിക്യം ഉത്സവ എക്സിബിഷൻ ദിവസവും ഉണ്ടാക്കും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ.ജി സുരേഷ്, കെ എ പ്രേമരാജൻ, അഡ്മിനിസ്ട്രേറ്റർ കെ.എം സുമ, എസ് ഐ കെ.എസ്. സുശാന്ത് എക്സിബിഷൻ കമ്മിറ്റ അംഗങ്ങൾ , ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top