കൂടൽമാണിക്യം കൊട്ടിലാക്കൽ ഗണപതി നവീകൃത ക്ഷേത്രസമർപ്പണം 25ന്

ഇരിങ്ങാലക്കുട :  ശ്രീ കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി നവീകൃത ക്ഷേത്രസമർപ്പണം ഏപ്രിൽ 25ന് തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ നിർവഹിക്കും. രാവിലെ 7:30ന് ഭഗവാന് ഗോളകയും പ്രഭാവലയവും സമർപ്പിക്കുന്നതോടൊപ്പം സോപാനം പിച്ചള പൊതിയൽ, തിടപ്പിള്ളി , വഴിപാട് കൗണ്ടർ എന്നിവയും സമർപ്പിക്കുന്നു. ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Leave a comment

  • 30
  •  
  •  
  •  
  •  
  •  
  •  
Top