പടിയൂർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജല അതോറിറ്റി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

പടിയൂർ : പടിയൂർ, കാറളം, കാട്ടൂർ, പൂമംഗലം എന്നി നാലു പഞ്ചായത്തുകളിലെ കുടി വെള്ളത്തിനു ശ്വാശ്വത പരിഹാരം കാണുന്നതിനായി നബാർഡിന്റെ സഹായത്തോടെ 2012 ൽ പണി ആരംഭിച്ച സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് പടിയൂർ പഞ്ചായത്തിലെ നിവാസികൾ ജല അതോറിറ്റി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. കുടി വെള്ള പദ്ധതി പൂർത്തികരിക്കാൻ കാട്ടൂർ റോഡിൽ 482 മീറ്റർ പൈപ്പ് സ്ഥാപിച്ചാൽ മതി. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും കാണുന്നില്ല. ആരെങ്കിലും സമരം ചെയുമ്പോൾ പ്രസ്താവനയിറക്കുന്നതുമാത്രമാണ് കാണാനുള്ളത്. കഴിഞ്ഞ രണ്ടു വർഷമായി പടിയൂരിലെ ജനങ്ങൾ വേനലിൽ കടുത്ത ജലക്ഷാമം നേരിടുകയാണ്. വിവിധ സന്നദ്ധ സംഘടനകൾ വണ്ടികളിലൂടെ നൽകുന്ന ശുദ്ധജലമാത്രമാണ് പടിയൂരിലെ ജനങ്ങൾക്ക് ചെറുയൊരു ആശ്വാസം. എസ് സി വിഭാഗക്കാരായ 115 പേർക്ക് കുടിവെള്ളം നൽകുന്നതിനായി പടിയൂർ പഞ്ചായത്ത് വിഹിതവും ഗുണഭോക്‌തൃ വിഹിതവും കൂടി ആറര ലക്ഷം രൂപ വാട്ടർ അതോറിറ്റിയിൽ അടച്ചീട്ട് 11 വർഷം കഴിഞ്ഞീട്ടും ഇത് വരെ ആർക്കും കണക്ഷൻ നല്കിയീട്ടില്ല.

മാരംകുളത്തിനു സമീപം ജില്ലാ പഞ്ചായത്ത് വാട്ടർ ടാങ്ക് പണി പൂർത്തികരിച്ചീട്ടു 10 വര്ഷം കഴിഞ്ഞീട്ടും ഇതുവരെയും കണക്ഷൻ നല്കിയീട്ടില്ല. പടിയൂർ പഞ്ചായത്തംഗം മനുഷ്യാവകാശ കമ്മീഷനിൽ നിന്നും വാങ്ങിയ വിധി അനുസരിച്ച് ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണ സമിതി 23 ലക്ഷം രൂപ വാട്ടർ അതോറിറ്റിയിൽ അടച്ചീട്ട് രണ്ടര വർഷം കഴിഞ്ഞീട്ടും പൈപ്പുകൾ സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞീട്ടില്ല. മെമ്പർ ഹൈകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. പടിയൂർ നിവാസികളോട് കാണിക്കുന്ന ഇത്തരം നീതികേടിൽ പ്രതിഷേധിച്ചാണ് ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുജനങ്ങൾ ഒത്തു ചേർന്ന് സമരം നടത്തുന്നത്. സമരത്തിന്റെ ഉദ്‌ഘാടനം പി യു സി എൽ പ്രസിഡന്റ് ടി.കെ വാസു നിർവ്വഹിച്ചു. സി എം ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷനായിരുന്നു. റാഫി പള്ളിപ്പറമ്പിൽ സ്വാഗതം പറഞ്ഞു. ഇ ഐ നൗഷാദ്, ടി.ഡി ദശോബ് എന്നിവർ സംസാരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top