സി.പി.ഐ.യുടെ നേതൃത്വത്തില്‍ ചാത്തന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : സി.പി.ഐ.യുടെ നേതൃത്വത്തില്‍ ചാത്തന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി. സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രാകൃത സംസ്‌ക്കാരം ആധുനിക സമൂഹത്തില്‍ തിരിച്ച് കൊണ്ട് വരുവാന്‍ ശ്രമിക്കുന്ന ശക്തികളുടെ ആപല്‍കരമായ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സുധീഷ് അഭിപ്രായപ്പെട്ടു. കെ.നന്ദനന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിപി.മണി, എന്‍.കെ. ഉദയപ്രകാശ്, എം.ബി. ലത്തീഫ്, കെ.വി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top