ശ്രീജിത്തിന്‍റെ മരണം : ഉപവസിക്കുന്ന രമേശ് ചെന്നിത്തലക്ക് അഭിവാദ്യമർപ്പിച്ച് യു ഡി എഫ് പ്രകടനം

ഇരിങ്ങാലക്കുട : ശ്രീജിത്തിന്‍റെ പോലീസ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉപവാസം അനുഷ്ഠിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് ഇരിങ്ങാലക്കുടയിൽ യു ഡി എഫ് പ്രകടനം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ റിയാസുദീൻ, പി മനോജ് (സിഎംപി), മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വർഗ്ഗീസ് പുത്തനങ്ങാടി, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, സോമൻ ചിറ്റയത്ത്, ഐആർ ജെയിംസ്, ടി ആർ ഷാജു, റിഷിപാൽ, മോളി ജേക്കബ്, ഫിലോമിന ജോയ് തുടങ്ങിയവർ നേതൃത്ത്വം നൽകി.

Leave a comment

Top