ചെമ്മണ്ട കടുംബാട്ട് പാടത്തെ 110 കെ.വി ടവർ ലൈൻ തുരുമ്പെടുത്ത് അപകടാവസ്ഥയിൽ

ചെമ്മണ്ട : മാടക്കത്തറയിൽ നിന്നും വെള്ളാനി സബ് സ്റ്റേഷനിലേക്ക് ചെമ്മണ്ട കടുംബാട്ട് പാടത്തിന്‍റെ നടുവിലൂടെ വരുന്ന 110 കെ.വി ടവർ ലൈൻ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് അപകടാവസ്ഥയിൽ . പാടത്തിന്‍റെ ഇരു കരകളിലും ഒരോന്നു വീതവും പാടത്തിനു നടുക്ക് ഒരു ടവർ ലൈന്മാണുള്ളത്. പാടത്തിനു നടുക്കുള്ള ടവർ ലൈൻ ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് കാലുകളിൽ നിന്നുള്ള നാലു ഇരുമ്പ് ഫ്രെമുകളും തുരുമ്പെടുത്ത നശിച്ചു. ഇതിൽ മൂന്ന് ഫ്രെമുകളും പൂർണ്ണമായി നശിക്കുകയും ഭൂമിയുമായി ഉറപ്പിചിട്ടുള്ള കോൺക്രീറ്റ് തൂണുകളിൽ നിന്ന് പിടുത്തം വിടുകയും ചെയ്തീട്ടുണ്ട്.

ശക്തമായ ഒരു കാറ്റിൽ ഏതു നിമിഷവും ഒറ്റ തൂണിൽ മാത്രം പിടുത്തമുള്ള ടവർ നിലം പഠിക്കാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ സംഭവിച്ചാൽ ഇരുകരയിലും ജനവാസകേന്ദ്രങ്ങളിലെ ഈ ടവർ ലൈനിന്റെ മറ്റു തൂണുകൾക്കും അപകടം സംഭവിക്കാം. പാടത്തിന്റെ നാടുവിലായതുകൊണ്ട് ടവർ ലൈനിന്റെ ഇപ്പോഴത്തെ അവസ്ഥ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. മഴക്കാലം ആരംഭിക്കുന്നതോടെ പാടശേഖരത്തിൽ മാസങ്ങളോളം വെള്ളം നിറയുകയും അറ്റകുറ്റപണികൾ സാധിക്കാതെവരികയും ചെയ്യും. ഇത് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കുവാനും മറ്റു മുൻ കരുതൽ നടപടികളെടുക്കുവാനും അധികാരികൾ തയാറാവണമെന്നാണ് സമീപവാസികളുടെ ആവശ്യം.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top