കുഞ്ഞുടുപ്പും കരിങ്കൊടിയുമായി ആസിഫയുടെ അരുംകൊലയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇരിങ്ങാലക്കുട : ആസിഫയുടെ അരുംകൊലയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം. “നമ്മൾ ജാഗരൂകരാകുക. നമ്മുടെ നാട്ടിലും കാണും ഒരു ആർ.എസ്.എസ് ശാഖ. നമ്മുടെ ചുറ്റുവട്ടത്തും കാണും ഒരു ആസിഫ ” എന്ന സന്ദേശവുമായി യൂണിറ്റുകളിൽ കുഞ്ഞുടുപ്പും കരിങ്കൊടിയും പ്രതീകാത്മകമായി കെട്ടിവച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ച് മതവികാരം ഉണർത്തി മതേതരത്വം തകർക്കാൻ ആർ.എസ്.എസ് നേതൃത്വത്തിൽ സംഘപരിവാർ ശക്തികൾ നടത്തുന്ന വ്യാപക ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുടയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത്, ബ്ലോക് സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.വി.പ്രസാദ്, ആർ.എൽ.ജീവൻലാൽ, ഐ.വി. സജിത്ത്, പി.കെ.മനുമോഹൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top