പടിയൂരിൽ ബിജെപി – ഇടതു സംഘർഷം: പഞ്ചായത്ത് പ്രസിഡന്‍റ്ന് പരിക്ക്

പടിയൂർ : വിഷു ആഘോഷത്തിനിടെ ഉണ്ടായ തർക്കം പടിയൂരിൽ അക്രമത്തിൽ എത്തുകയും
എ ഐ വൈ എഫ് – ഡി വൈ എഫ് ഐ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ബി ജെ പി – ആർ എസ് എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. ശനിയാഴ്ച രാത്രി വിഷു ആഘോഷത്തിലായിരുന്ന എ ഐ വൈ എഫ് – ഡി വൈ എഫ് ഐ പ്രവർത്തകർക്കുനേരെ ആസൂത്രിതമായി ബി ജെ പി – ആർ എസ് എസ് പ്രവർത്തകർ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് ഇടതുപക്ഷ പ്രവർത്തകർ പറയുന്നു. ഇതേതുടർന്ന് സമീപപ്രദേശങ്ങളിലെ ഇടത്പ്രസ്ഥാനങ്ങളുടെ പ്രചരണ സാമഗ്രികൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. പരിക്കുകളോടെ ഇടതുപ്രവർത്തകർ ഇരിങ്ങാലക്കുടയിലെ വിവിധ ആശുപത്രികളിൽ ചികിത്സയും തേടിയിരുന്നു.

ഇൗ അക്രമത്തിൽ പ്രതിഷേധിക്കാൻ ഞായറാഴ്ച രാവിലെ എടതിരിഞ്ഞി പോസ്റ്റോഫീസ് പരിസരത്ത് കേന്ദ്രീകരിച്ച ഇടതുപക്ഷ പ്രവർത്തകരും ബി ജെ പി – ആർ എസ് എസ് പ്രവർത്തകരും തമ്മിൽ വീണ്ടും തർക്കം ഉടലെടുക്കുകയും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ കെ സി ബിജുവിന് തലക്ക് സാരമായി പരിക്കേൽക്കുകയും ഇരിങ്ങാലക്കുടയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാൽ തങ്ങളുടെ കേന്ദങ്ങളിൽ വിഷു ആഘോഷങ്ങളുടെ മറവിൽ പടക്കം പൊട്ടിച്ചു പ്രോകോപനം ഉണ്ടാക്കിയ എ ഐ വൈ എഫ് – ഡി വൈ എഫ് ഐ പ്രവർത്തകരെ തങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിൽ ബി ജെ പി – ആർ എസ് എസ് പ്രവർത്തകരുടെ വീടുകൾക്കും വാഹങ്ങൾക്കും നേരെ അക്രമം അഴിച്ചുവിടുകകയായിരുന്നെന്നു ബിജെപി നേതാക്കൾ പറയുന്നു. സംഭവസ്ഥലത്ത് കനത്ത പോലീസ് കാവൽ ഏർപെടുത്തിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top