ആസിഫയെ അരുംകൊല ചെയ്ത ക്രൂരതക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിലും വിവിധ യൂണിറ്റ് പ്രദേശങ്ങളിലും ആസിഫയെ അരുംകൊല ചെയ്ത ക്രൂരതക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ ജ്വാല തെളിയിക്കലും വായ്മൂടി കെട്ടിയ പ്രകടനവും യുവജന ശൃംഖലയും തുടങ്ങി വിവിധങ്ങളായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കാമവെറി പൂണ്ട സംഘപരിവാർ ഭ്രാന്തർ മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്താൻ തെരഞ്ഞെടുത്ത മാർഗ്ഗം വർഗ്ഗീയ കലാപം അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കലാണെന്നും ഇന്ത്യ വർഗ്ഗീയവാദികളുടേതല്ലെന്ന് നമുക്ക് ആവർത്തിച്ച് പ്രഖ്യാപിക്കാൻ പ്രബുദ്ധയുവത്വം തയ്യാറാവണമെന്ന് ഡി.വൈ.എഫ്.ഐ പ്രതിഷേധ പരിപാടികളിലൂടെ ആവശ്യപ്പട്ടു.

നമ്മുടെ ചുറ്റുവട്ടങ്ങളിൽ ആസിഫമാർ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്നും കുഞ്ഞനുജത്തിമാരുടെ ജീവനും അഭിമാനത്തിനും നമുക്ക് കാവലിരിക്കാമെന്ന പ്രതിജ്ഞയെടുത്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രദേശങ്ങളിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത്, ഐ.വി. സജിത്ത്, ടി.വി.വിജീഷ്, അതീഷ് ഗോകുൽ, വി.എച്ച്.വിജീഷ്, ടി.വി.വിനീഷ, മായ മഹേഷ്, എം.വി.ശിൽവി എന്നിവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top