പൂർവ വിദ്യാർത്ഥിയുടെ ആത്മകഥ വിതരണം ചെയുന്നത് ക്രൈസ്റ്റ് കോളേജിൽ തടഞ്ഞെന്നു ആരോപണം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ്‌ കോളേജ്‌ ഓഡിറ്റോറിയത്തിൽ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും ധനതത്ത്വ ശാസ്‌ത്ര വകുപ്പിലെ മുൻ അധ്യാപകനും ഗവേഷകനുമായിരുന്ന ഡോ. കെ.എ. സ്റ്റീഫൻസണിന്‍റെ ആത്മകഥയായ ‘ഒരൊറ്റപ്പൂഴാന്‍റെ പാട്ട്‌’ എന്ന കൃതി കലാലയത്തിലെ തന്നെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സൗജന്യമായി വിതരണം ചെയ്യുവാന്‍ ശ്രമിച്ചപ്പോൾ കോളേജിലെ ഇപ്പോഴത്തെ ധനതത്ത്വ ശാസ്‌ത്ര വകുപ്പു മേധാവി പുസ്‌തക വിതരണം പരസ്യമായി തടഞ്ഞെന്നാരോപണം.

പുസ്തകത്തിൽ നിറയെ അശ്ലീലമാണെന്നും കലാലയത്തെയും അദ്ധ്യാപകരെയും വൈദീകരേയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പറഞ്ഞായിരുന്നു പുസ്തക വിതരണം തടഞ്ഞതെന്ന് ഡോ. കെ.എ സ്റ്റീഫൻസൺ ഇരിങ്ങാലക്കുട പ്രസ്ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു. നടന്ന സംഭവങ്ങളെല്ലാം വിവരിച്ച്‌ താൻ ക്രൈസ്റ്റ് കോളേജ് മാനേജർക്കും ആക്ടിങ് പ്രിന്‍സിപ്പളിനും കത്ത്‌ നല്‌കിയിരുന്നുവെങ്കിലും, 5 വർഷം അവിടെ വിദ്യാർത്ഥിയായും 33 വർഷം അധ്യാപകനായും സേവനമനുഷ്ഠിച്ച തനിക്ക് കോളേജ് അധികൃതർ ഒരു മറുപടിപോലും തന്നില്ലെന്നും ആദ്ദേഹം പറഞ്ഞു.

സെന്റ്‌ ജോസഫ്‌ കോളേജിൽ വച്ച് സാഹിത്യക്കാരി സാറാ ജോസഫ് ആണ് ഈ പുസ്‌തകം പ്രകാശനം ചെയ്‌തത്‌ . തദവസരത്തിൽ. കോളേജിന്‍റെ മുന്‍ പ്രിന്‍സിപ്പൽ. ഡോ. ആനി കുര്യാക്കോസ്‌, പ്രിന്‍സിപ്പൽ. ഡോ. സി. ക്രിസ്റ്റി, അവതാരിക എഴുതിയ കൊച്ചിന്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രൊഫ. ഡോ. കെ.എന്‍. ലക്ഷ്‌മീദേവി തുടങ്ങിയവർ ആത്മകഥയെക്കുറിച്ച്‌ വളരെ ശ്ലാഘനീയമായ രീതിയിലാണ്‌ പരാമര്‍ശിച്ചതെന്നും ഈ സ്‌ത്രീരത്‌നങ്ങളെല്ലാം കണ്ടുപ്പിടിക്കാത്ത എന്തൊരശ്ലീലമാണ്‌ ഈ പുസ്തകത്തിൽ നിലവിലുള്ള ധനതത്ത്വശാസ്‌ത്ര വകുപ്പു മേധാവി കണ്ടുപിടിച്ചതെന്ന് അറിയാൻ തനിക്കു ആകാംഷയുണ്ടെന്നും ആദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പുസ്തകപ്രസാധകൻ വി എസ് വസന്തനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a comment

  • 90
  •  
  •  
  •  
  •  
  •  
  •  
Top