വിഷു കൈനീട്ടമായി സന്ധ്യക്ക് റോട്ടറി ക്ലബ്ബിന്‍റെ പുതിയ ഭവനം

ഇരിങ്ങാലക്കുട : കിഴുത്താണി സ്വദേശി കാട്ടൂർ വടക്കുംമുറി പരേതനായ ജയൻ ഭാര്യ സന്ധ്യക്ക് വിഷു കൈനീട്ടമായി ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ് പുതിയ ഭവനം നിർമ്മിച്ചു നൽകുന്നു. 6 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാന ചടങ്ങ് ഏപ്രിൽ 14 നു ശനിയാഴ്ച്ച രാവിലെ 10 30 നു റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണ്ണർ ഡെസിഗ്നേറ്റ്മാധവ് ചന്ദ്രൻ നിർവ്വഹിക്കും.


റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ് പി.ടി. ജോർജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ രാജേഷ് മേനോൻ, ജി.ജി.ആർ സച്ചിത്ത്, സെക്രട്ടറി രാജേഷ്‌കുമാർ, ജി.ജി.ആർ ഇലക്ട്, എ.ഡി ഫ്രാൻസിസ്, പി.ആർ ഒ ഷാജു ജോർജ്ജ്, ടി.പി സെബാസ്റ്റ്യൻ, എം.കെ മോഹനൻ, ഫ്രാൻസിസ് കോക്കാട്ട് ടി.ജെ പ്രിൻസ്, ഹരികുമാർ, സി.ജെ സെബാസ്റ്റ്യൻ, തുടങ്ങി റോട്ടറി സെൻട്രൽ ക്ലബ്ബിന്റെ എല്ലാ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.

റോട്ടറി ക്ലബ് ഇതിനോടകം തന്നെ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും നടത്തിയിരിക്കുന്നു. ഏറ്റവും അർഹതപ്പെട്ട നിർധനയായഒരു പെൺകുട്ടിയുടെ വിവാഹം നടത്തികൊടുക്കുവാൻ തയ്യാറാണെന്നും പത്രസമ്മേളനത്തിൽ റോട്ടറി സെൻട്രൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ് പി.ടി. ജോർജ്ജ്, രാജേഷ് മേനോൻ, സി.ജെ സെബാസ്റ്റ്യൻ, ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു .

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top