
ഇരിങ്ങാലക്കുട : ജ്ഞാനപീഠ പുരസ്ക്കാരജേതാവും പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാല മുന്നണി പോരാളിയുമായിരുന്ന പത്മഭൂഷൺ തകഴി ശിവശങ്കരപിള്ളയുടെ 19 -ാം ചരമ വാർഷികം ശക്തി സാംസ്കാരിക വേദി വിവിധ പരിപാടികളോടെ ആചരിച്ചു.
പാവപ്പെട്ടവന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഇഴ ചേർന്ന തകഴിയുടെ ചെറുകഥകളും നോവലുകളും ഒരു കാലഘട്ടത്തിന്റെ സജീവ ചിത്രം തുറന്നു കാണിക്കുന്നുവെന്ന് യോഗം വിലയിരുത്തി. മാത്രമല്ല ഈ കഥാരീതി വരും കാലങ്ങളിലേക്ക് വാതിൽ തുറക്കുകയും ചെയ്തു. ചെമീൻ എന്ന വിഖ്യാത നോവൽ മികച്ച ചലച്ചിത്രകാവ്യം എന്ന നിലയിൽ മലയാളത്തിന്റെ മഹത്വം ലോക ഭാഷകളിൽ ഊട്ടി ഉറപ്പിക്കാൻ ഇട നൽകുകയും ചെയ്തു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താനി അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് എ.പി.ഡി നമ്പീശൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ബാബുരാജ് പൊറത്തിശ്ശേരി, പി.മുരളീധരൻ എന്നിവർ സംസാരിച്ചു.