മൂർക്കനാട് ഗുണ്ടാവിളയാട്ടം, പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ

മൂർക്കനാട് : പൊറക്കാട്ടുകുന്ന് പ്രദേശത്തെ ഗുണ്ടാ വിളയാട്ടം തടയുന്നതിന് പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പട്ടിക ജാതി വിഭാഗത്തിൽപെട്ട യുവതിയെ ഒരു സംഘം ക്രിമിനലുകൾ വഴിയിൽ തടഞ്ഞു നിർത്തി അപമാനിക്കാൻ ശ്രമിക്കുകയും ഇവരുടെ ബഹളം കേട്ട് പ്രദേശവാസികൾ സി പി ഐ പ്രവർത്തകൻ അജിയുടെ നേതൃത്വത്തിൽ ഇടപെടുകയുണ്ടായി. അതിനെ തുടർന്ന് ക്രിമിനൽ സംഘം അജിയുടെ വീടുകയറി വീട്ടുമുറ്റത്ത് സംസാരിച്ചു കൊണ്ടിരുന്ന അജി , ഉണ്ണികൃഷ്‌ണൻ, സുമേഷ് എന്നിവരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും വീടിന്‍റെ വാതിൽ, ജനവാതിൽ, പാർക്ക് ചെയ്തിരുന്ന ബൈക്ക്, ഉൾപ്പെടെ അടിച്ചു തകർക്കുകയും ചെയ്തു.

പരിക്കുപറ്റിയ മൂന്നുപേരെയും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ധനമേറ്റവരെയും വീടും സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. നന്ദനൻ എന്നിവരുൾപ്പെടുന്ന നേതാക്കൾ സന്ദർശിച്ചു. ഈ പ്രദേശത്ത് നിരന്തര ഗുണ്ടാവിളയാട്ടവും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴും നിസാര വകുപ്പുകൾ ചുമത്തി കേസെടുക്കുന്ന പ്രവണത പോലീസ് ഒഴിവാക്കണമെന്നും ഈ പ്രദേശത്ത് സമാധാന ജീവിതം ഉറപ്പുവരുത്തുവാൻ ശാശ്വതപരിഹാരം ഉറപ്പു വരുത്തണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സി പി ഐ നേതാക്കൾ ആവശ്യപ്പെട്ടു

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top