എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം

എടതിരിഞ്ഞി : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് എടതിരിഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷനിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലെക്സിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് പി. മണി നിർവ്വഹിച്ചു. ചടങ്ങിൽ ഡയാലിസിസിന് വിധേയരായ രോഗികൾക്ക് 10000 രൂപ വീതം ധനസഹായവും വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി ഹജീഷ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സി.കെ സുരേഷ് ബാബു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ജെ വിശ്വനാഥൻ, വി ആർ രമേഷ്, ബിനോയ് കോലന്ത്ര, എ.കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Top