ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം പടിയൂർ എടതിരിഞ്ഞി എച്ച്.ഡി.പി.സ്കൂളിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വസ്തുതകൾക്കോ തെളിവുകൾക്കോ പ്രാധാന്യം കൊടുക്കാതെ ആത്മനിഷ്ടമായ വിലയിരുത്തലുകളാണ് ഇന്ന് പ്രാധാന്യം കൊടുത്തു കൊണ്ടിരിക്കുന്നതെന്നും, എന്നാൽ ജനസമൂഹത്തെ ബോധ്യപ്പെടുത്തി കൊണ്ടുള്ള യുക്തിബോധമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രചരിപ്പിക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കാവുമ്പായി ബാലകൃഷ്ണൻ പറഞ്ഞു. ശാസ്ത്ര ബോധവും ജനാധിപത്യ ബോധവും പാരസ്പര്യമുള്ളതാണെന്നും അത് പ്രായോഗികമാക്കേണ്ട പ്രതിബദ്ധത പൊതുപ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ സുതൻ, എം.കെ.ചന്ദ്രൻ മാഷ്, റഷീദ് കാറളം എന്നിവർ സന്നിഹിതരായിരുന്നു..പൊതു സമ്മേളനത്തിൽ പി.രാധാ ക്രിഷ്ണൻ ‘നവലിബറൽ പരിഷ്ക്കാരങ്ങളും കേരള സമൂഹവും” ,എന്ന വിഷയം അവതരിപ്പിച്ചു. ശാസ്ത്രജാഥ നടന്നു. അഡ്വ: കെ.പി.രവി പ്രകാശ് സംഘടനാ രേഖ അവതരിപ്പിച്ചു. 23അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മേഖലാ പ്രസിഡണ്ട് എം.കെ ചന്ദ്രൻ, സെക്രട്ടറി: റഷീദ് കാറളം, ട്രഷറർ: ഒ.എൻ.അജിത്, എന്നിവരെ തിരഞ്ഞെടുത്തു. വി.ഡി.മനോജ് സ്വാഗതവും വി.എ.മോഹനൻ നന്ദി പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top