കുടിച്ച കള്ളിന്‍റെ പൈസ ചോദിച്ചതിന് ഷാപ്പ് മാനേജരെ തലയ്ക്കു അടിച്ചു പരിക്കേൽപിച്ച രണ്ടു പേരെ പോലീസ് പിടികൂടി

കല്ലേറ്റുംകര : കള്ള് കുടിച്ചതിന്‍റെ പൈസ ചോദിച്ച വൈരാഗ്യത്തിൽ കള്ള് ഷാപ്പ് മാനേജരെ കള്ള് കുപ്പി കൊണ്ട് തലയ്ക്കു അടിച്ചു പരിക്കേൽപ്പിച്ചതിന് രണ്ടുപേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി പാറേക്കാട്ടുകര കള്ളുഷാപ്പിലെ മാനേജർ രാഹുൽ ദാസിനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് ആലത്തൂർ പണിക്കശ്ശേരി വീട്ടിൽ സഞ്ജിത്, ആനന്ദപുരം കീഴപ്പിള്ളി വീട്ടിൽ ബിനീഷ് എന്നിവർ ചേർന്ന് തലക്കടിച്ചു പരിക്കേൽപ്പിച്ചത്.

സംഭവത്തിനുശേഷം കല്ലേറ്റുംകര ഉത്സവ സ്ഥലങ്ങളിലും കല്യാണ വീടുകളിലുമായി മുങ്ങിനടന്ന പ്രതികളെ ആളൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിമൽ ആണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എ എസ് ഐ സാദത്, സീനിയർ സി പി ഓമാരായ സജീവൻ, കൃഷ്ണൻ, അശോകൻ, സി പി ഓ രാജേഷ്, രാജു, എന്നിവരുമുണ്ടായിരുന്നു. പ്രതികൾ അന്യ സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പതിവായി പണം വാങ്ങുന്നവരാണെന്നും പോലീസ് പറഞ്ഞു.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
Top