കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം : കൊച്ചിൻ ദേവസ്വം എംപ്ലോയിസ് ഓർഗനൈസേഷൻ

ഇരിങ്ങാലക്കുട : ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴി കൊച്ചിൻ ദേവസ്വം ബോർഡിൽ നിയമനം നടക്കാൻ പോകുന്ന സാഹചര്യത്തിൽ പിരിച്ചുവിടൽ ഭീഷണി നേരിടുന്ന മുഴുവൻ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉയർത്തിപിടിച്ചുകൊണ്ട് കൊച്ചിൻ ദേവസ്വം എംപ്ലോയിസ് ഓർഗനൈസേഷൻ നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ശനിയാഴ്ച്ച ഇരിങ്ങാലക്കുട പ്രിയ ഹാളിൽ നടന്ന തിരുവഞ്ചിക്കുളം ഗ്രൂപ്പ് കൺവെൻഷൻ സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി പ്രേമരാജൻ ഉദ്‌ഘാടനം ചെയ്തു. സി ഡി ഇ ഒ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് ടി.പി നാരായണൻ സെക്രട്ടറി പി.വി സജീവൻ, സി ഡി ഇ ഒ തിരുവഞ്ചിക്കുളം ഗ്രൂപ്പ് സെക്രട്ടറി രഘുരാമൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സതീശൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഡി ദാമോദരൻ നമ്പൂതിരി സ്വാഗതവും സുജയ് നമ്പൂതിരി നന്ദിയും പറഞ്ഞു.

Leave a comment

Top