
കാട്ടൂർ : അധികാര വികേന്ദ്രീകരണത്തെകുറിച്ചും പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പഠിക്കുന്നതിനും തെലുങ്കാനയില്‍ നിന്നുള്ള ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍മാര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ 25 അംഗ സംഘം കാട്ടൂരിലെത്തി. ഉദ്യോഗസ്ഥര്ക്കുള്ളള ഒരു വര്‍ഷത്തത്തെ പരിശീലനത്തതിന്റെ ഭാഗമായാണ് ഇവര്‍ കാട്ടൂരിലെത്തിയത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഓഫീസ് മേധാവികള്‍, നിര്വ്വവഹണ ഉദ്യോഗസ്ഥര്‍, ജീവനകാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ , കുടുംബശ്രീ ഭാരവാഹികള്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. പഞ്ചായത്തുകളുടെ വരുമാന സ്രോതസ്സ്, ഓഫീസിലെ സേവന സംവിധാനം, വിവിധ പദ്ധതികളുടെ നിര്‍വ്വഹണം, കൃഷി, മൃഗസംരക്ഷണം, സാമൂഹ്യക്ഷേമം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച് ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വിശദമായ ചര്‍ച്ചകള്‍ നടത്തി. പരിപാടികള്‍ക്ക് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ , സെക്രട്ടറി , കില ഫേക്കല്‍റ്റി, പി.വി.രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന നജിന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് ടി വി ലത, ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ .ജയശ്രീ സുബ്രഹ്മണ്യന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി കെ രമേഷ്, പഞ്ചായത്ത് അഗങ്ങളായ സുമ ശേഖരന്, ബെറ്റി ജോസ് , ഷീജ പവിത്രന്, . ധീരജ് തേറാട്ടിൽ ,രാജലക്ഷ്മി കുറുമാത്ത്, ഹൈദ്രോസ്, എം ജെ റാഫി, ബീന രഘു, അമീര്‍ തൊപ്പിയിൽ, കൃഷി ഓഫീസര്‍ ഭാനു ശാലിനി, വെറ്ററിനറി സര്ജന് ഡോ.ഷൈമ, അസിസ്റ്റന്ററ് എൻജിനിയർ അനൂപ്, വിനോജ് എസ്റ്റെന്‍ഷന്‍ ഓഫീസര്‍ ദീപ, ഐ.സി.ഡി.എസ് ഹൃദ്യ, ഗവ.ഹൈസ്കൂള്‍ എച്ച് എം ശാലിനി, അസിസ്റ്റന്റ് സെക്രട്ടറി ഷാജി എ എസ്, കുടുംബശ്രീ ചെയര്പേഴ്സന് അമിത മനോജ് , മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസഹായം, ആസൂത്രണ സമിതി അംഗം കണ്ണന് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.