‘കന്യക ടാക്കീസ്’ ശനിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഫോബ്സ് വാരിക 2014 ലെ മികച്ച അഞ്ച് ഇന്ത്യൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്ത ‘കന്യക ടാക്കീസ്’ നവംബർ 4 ശനിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു. യുവകഥാകാരാനായ പി.വി. ഷാജികുമാറിന്റെ കഥയെ ആസ്പദമാക്കി കെ.ആർ .മനോജ് സംവിധാനം ചെയ്ത ചിത്രം 2013 ലെ കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും സംസ്ഥാന അവാർഡുകളും നേടുകയും ഇതിനകം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയോര ഗ്രാമമായ കുയ്യാലിയിൽ ഇരുപത് വർഷത്തോളം പ്രായപൂർത്തിയായവർക്കുള്ള സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്ന കന്യക ടാക്കീസ് ഒരു ഘട്ടത്തിൽ പള്ളിയായി മാറുന്നു. തിയേറ്റർ ഉടമ യാക്കോബിന്റെയും പള്ളി വികാരി ഫാ. മൈക്കിളിന്റെയും രതിചിത്രങ്ങളിലെ എക്സ്ട്രാ നടിയായി ജീവിതം നയിക്കുന്ന ആൻസിയുടെയും ജീവിതങ്ങളാണ് ചിത്രം പറയുന്നത്. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9447814777

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top